20 December 2024, Friday
KSFE Galaxy Chits Banner 2

വലിയ ഗ്രീക്ക് വാക്ക് പറഞ്ഞതോടെ സുമയായെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

Janayugom Webdesk
നെടുങ്കണ്ടം
November 25, 2022 9:04 pm

ചെറുപ്രായത്തില്‍ ഏറ്റവും വലിയ ഗ്രീക്കു വാക്ക് പഠിച്ച് പറഞ്ഞതോടെ സി എ സുമയായെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഗ്രീക്ക് വാക്കാണ് ഈ പത്തുവയസ്സുകാരി കണ്ടെത്തി പഠിച്ച് പറഞ്ഞത്. മീന്‍ ഉപയോഗിച്ചുള്ള ഒരു ഭക്ഷണ പദാര്‍ത്ഥത്തിന്റെ പേരാണ് മൂന്നാമത്തെ വലിയ ഗ്രീക്ക് ഭാഷയിലെ വാക്ക്. വളരെ കഷ്ടപ്പെട്ട് പഠിച്ച പറഞ്ഞതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് ഈ കൊച്ചുമിടുക്കി അര്‍ഹത നേടിയത്. കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. മുണ്ടിയെരുമ ബ്ലോക്ക് നമ്പര്‍ 192 ല്‍ അബ്ദുള്ള ജസ്ന ദമ്പത്തികളുടെ മകളാണ് സി എ സുമയാ. 

Eng­lish Sum­ma­ry: Sumaya entered the India Book of Records by say­ing the big Greek word
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.