23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

ജില്ലാ കേന്ദ്രങ്ങളില്‍ സംയുക്ത കര്‍ഷക മാര്‍ച്ച്

Janayugom Webdesk
തിരുവനന്തപുരം
November 26, 2022 9:36 pm

സംയുക്ത കര്‍ഷക മോര്‍ച്ചയുടെ ആഹ്വാനപ്രകാരം രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര ഓഫീസുകള്‍ക്ക് മുന്നിലും കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ചു. ദേശീയ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച താങ്ങുവില നിയമം വഴി നടപ്പിലാക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കാര്‍ഷിക കടം കേന്ദ്രം എഴുതിത്തള്ളുക, ഇവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 

തിരുവനന്തപുരത്ത് രാജ്ഭവനു മുന്നില്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി കോഴിക്കോടും സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി എറണാകുളത്തും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രന്‍ കൊല്ലത്തും ഉദ്ഘാടനം ചെയ്തു. 

കണ്ണൂരിൽ ഇ പി ജയരാജന്‍, തൃശൂരിൽ വത്സൻ പനോളി, ആലപ്പുഴയില്‍ ജി വേണുഗോപാല്‍, മലപ്പുറത്ത് ജോസ് കുറ്റ്യാനിമറ്റം, ഇടുക്കി കട്ടപ്പനയില്‍ എം എം മണി, പാലക്കാട് സി കെ രാജേന്ദ്രന്‍, കാസർകോട് എം പ്രകാശൻ, കോട്ടയത്ത് ജോർജ് മൈക്കിൾ എംഎൽഎ, പത്തനംതിട്ടയില്‍ അലക്സ് കണ്ണമല, കല്പറ്റയില്‍ എന്‍ ഒ ദേവസ്യ എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: Joint Farm­ers’ March at Dis­trict Centres

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.