ഡല്‍ഹി മുൻസിപ്പല്‍ കോര്‍പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 65 ശതമാനം ബിജെപി നേതാക്കളും കോടീശ്വരന്മാര്‍. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബിജെപിക്ക് 249 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 162 പേരും (65 ശതമാനം) എഎപിയിൽ നിന്നുള്ള 248 പേരിൽ 148 (60 ശതമാനം) കോൺഗ്രസിലെ 245 സ്ഥാനാർത്ഥികളിൽ 107 (44 ശതമാനം) പേര്‍ക്കും ഒരു കോടിയിലധികമാണ് ആസ്തി.
സമ്പന്നരായ ആദ്യ 10 സ്ഥാനാർത്ഥികളിൽ അഞ്ച് പേര്‍ ബിജെപിയാണ്. മൂന്നുപേര്‍ എഎപിയിലും രണ്ട് പേര്‍ സ്വതന്ത്രരുമാണ്. കോൺഗ്രസില്‍ നിന്നുള്ളവരില്ല. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ബിജെപിക്കാണ്. രാം ദേവ് ശർമ 66 കോടി, നന്ദിനി ശർമ 49.84 കോടി എന്നിവയാണ് അവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെത് എഎപി സ്ഥാനാര്‍ത്ഥി ജിതേന്ദര്‍ ബന്‍സാലയാണ്. 48.27 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തിയ ആസ്തി.
റിപ്പോർട്ട് പ്രകാരം 643 (48 ശതമാനം) സ്ഥാനാര്‍ത്ഥികള്‍ ദരിദ്രരാണ്. എഡിആർ വിശകലനം ചെയ്ത 1,336 സ്ഥാനാർത്ഥികളിൽ 556 പേരും കോടീശ്വരന്മാരാണ്.
English Summary: Delhi Municipal Corporation Election: Most of the BJP candidates are millionaires
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.