22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 28, 2024
November 15, 2024
October 29, 2024
October 26, 2024
October 25, 2024
October 25, 2024
October 22, 2024
October 16, 2024
October 12, 2024

ആളുകളെ കുടിയിറക്കുന്നത് സര്‍ക്കാര്‍ നയമല്ല: മന്ത്രി കെ രാജൻ

Janayugom Webdesk
തൊടുപുഴ
November 27, 2022 10:01 pm

കേരളത്തിലെ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും അതിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്നും റവന്യു മന്ത്രി കെ രാജൻ. ആളുകളെ കുടിയിറക്കുന്നത് സർക്കാരിന്റെ നയമല്ല. 1993ലെയും 1964 ലെയും ഭൂമിപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന് ഭയപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു. 

ചട്ട ഭേദഗതി വരുത്തുമ്പോൾ മുൻകാല പ്രാബല്യം കൂടി വേണ്ടി വരും. നിയമത്തിന്റെ കെട്ടുറപ്പോടെ മാത്രമേ അക്കാര്യം കൃത്യമായി ചെയ്യാനാകൂ. ചീഫ് സെക്രട്ടറിയും നിയമ-റവന്യൂ വകുപ്പിന്റെയും അഡീഷണൽ സെക്രട്ടറിമാരും ഉൾപ്പെട്ട സംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ 6,000 പേരെ കുടിയിറക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണ്. കയ്യേറ്റ പ്രശ്നങ്ങളിലൊഴികെ ഇത്തരം നോട്ടീസ് നൽകിയതായി കണ്ടെത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിയമസഭയിൽ ഭരണ‑പ്രതിപക്ഷ ചർച്ചകൾക്ക് വിധേയമായി മാത്രമേ നിയമഭേദഗതി ഉണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാർ ഇക്കാനഗറിൽ ദേവികുളം മുൻ എംഎൽഎയെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചരണം ശരിയല്ല. ഏതെങ്കിലും വ്യക്തിയെ ആക്രമിക്കാനുള്ള നീക്കം സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Dis­plac­ing peo­ple is not gov­ern­ment pol­i­cy: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.