ടെക്നോളജി ഭീമനായ ആമസോണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ചെലവ് ചുരുക്കല്‍ പ്രചരണത്തിന്റെ ഭാഗമായി ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസി പറഞ്ഞു. ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും വ്യാപാരത്തിലുണ്ടായ ഇടിവും കണക്കിലെടുത്താണ് ആമസോണ്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഫീസുകളില്‍ നിന്ന് നിരവധിപ്പേര്‍ രാജിവച്ചിരുന്നു. അതേസമയം സംഭവത്തില്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനം നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: cost reduction; Amazon leaves India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.