19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 15, 2024
December 14, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024

യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് എഐഎസ്എഫിന് മിന്നും വിജയം

Janayugom Webdesk
കോട്ടയം
November 29, 2022 7:30 pm

എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് പ്രവർത്തകർക്ക് മിന്നും വിജയം. നാട്ടകം ഗവ. കോളജിലെ വിവിധ സീറ്റുകളിലേക്ക് മത്സരിച്ച എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധികളെ മറികടന്നാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ഏറെ കാലങ്ങളായി എസ് എഫ് ഐ യുടെ ആധിപത്യത്തിൽ ഉള്ളതാണ് നാട്ടകം ഗവ കോളജ്. ഇവിടെ എ ഐ എസ് എഫ് അടക്കം മറ്റൊരു സംഘടന പ്രതിനിധികൾക്ക് മത്സര രംഗത്തേക്ക് കടന്നു വരുന്നത് അപ്രാപ്യമായിരുന്നു. ഇത്തവണ മത്സരത്തിനെത്തിയ എ ഐ എസ് എഫ് പ്രവർത്തകരുടെ നമനിർദ്ദേശ പത്രിക നിസാര കാരണങ്ങൾ പറഞ്ഞു തള്ളിയിരുന്നു. 

കോളജ് പ്രിൻസിപ്പലിനും യുണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും പരാതി നൽകിയെങ്കിലും നോമിനേഷൻ തള്ളിയ നടപടി ശരിവെയ്ക്കുകയാണുണ്ടായത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് 28 -ാ തീയതി ഹൈക്കോടതി വിധി ഉണ്ടായി. ഏതാനും മണിക്കൂറുകൾ മാത്രമാണ് എ ഐ എസ് എഫ് സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിന് സമയം കിട്ടിയതെങ്കിലും മികവാർന്ന നേട്ടം കൈവരിക്കാൻ ആയതിതിന്റെ സന്തോഷത്തിലാണ് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ ഒന്നാകെ. 

ഒന്നാം വര്‍ഷ പിജി റപ്രസന്റേറ്റീവായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി നിഖില്‍ ബാബു വിജയിച്ചു. ഒന്നാം വര്‍ഷ പി ജി വിദ്യാര്‍ത്ഥികളുടെ ആകെ പോള്‍ ചെയ്ത 82 വോട്ടില്‍ 56 വോട്ട് നേടിയാണ് നിഖിലിന്റെ വിജയം. ലേഡി റപ്രസന്റേറ്റീവായി മത്സരിച്ച സീതാ ലക്ഷമി 230 വോട്ടുകള്‍ നേടി വിജയിച്ചു. എസ് എഫ് ഐ ക്ക് ഇത്തവണ ഇവിടെ ചെയർമാൻ സ്ഥാനവും നഷ്ടമായിരുന്നു. ചെയർമാനായി സ്വതന്ത്രനാണ് ജയിച്ചത്.

Eng­lish Summary:AISF won the uni­ver­si­ty election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.