19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 8, 2024
December 4, 2024
October 31, 2024
October 29, 2024
September 10, 2024
September 9, 2024
August 3, 2024
May 31, 2024
May 2, 2024

അനന്തപുരി പ്രവാസിക്കൂട്ടായ്മ ”അനന്തം പൊന്നോണം 2022 ” ആഘോഷിച്ചു

Janayugom Webdesk
ഷാർജ
November 30, 2022 8:49 am

യുഎഇലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസിക്കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷവും ഓണാഘോഷവും ഷാർജ സഫാരി മാളിൽ നടന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായിരുന്നു. കെ.എസ്.. ചന്ദ്രാ ബാബുവിൻ്റെ അദ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ഹർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് മാത്യു ജോൺ, ജനറൽ സെക്രട്ടറി നസീർ ടി വി ട്രഷറർ ശ്രീനാഥ് കാടൻ ച്ചേരി, ബാബു വർഗ്ഗീസ്, കബീർ ചാന്നാൻകര, റൻജികെ.ചെറിയാൻ വിജയൻ നായർ, നവാസ്തേക്കട, ജ്യോതി ലക്ഷ്മി, എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതവും ബിജോയ് ദാസ് നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാംസ്കാരിക സംഘടനയിലെ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ സദസ്സ് ആദ്യാവസാനം സജീവമാക്കി. കൂട്ടായ്‌മയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഘോഷയാത്ര, പുലികളി, ചെണ്ടമേളയും, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് മാറ്റ് കുട്ടി.

ലഹരിക്കെതിരെ നാമോരുത്തരും ശക്തമായി പ്രതികരിക്കണമെന്ന സന്ദേശത്തോടെ അവതരിപ്പിച്ച ചെറുനാടകം പ്രത്യേക ശ്രദ്ധ നേടി. സിനിമ പിന്നണി ഗായകൻ നജീം അർഷാദിൻ്റെ നേതൃത്വത്തിലുള്ള ഗാനമേളയും ബിനു അടിമാലിയും ബിനു ബി കമലും ചേർന്ന് അവതരിപ്പിച്ച കോമഡി ഷോയും അരങ്ങേറി. അഡ്വ.സ്മിനു സുരേന്ദ്രൻ, ഷഫീഖ് വെഞ്ഞാറമൂട്, അഭിലാഷ് മണമ്പൂർ, സർഗ്ഗ റോയ്, പ്രഭാത് നായർ, ഷിബു മുഹമ്മദ്, റോയ് നെല്ലിക്കാട്, അനിതാ രവീന്ദ്രൻ, അരുണാ അഭിലാഷ്, ബിന്ധ്യ അഭിലാഷ്, മുനീറ സലിം എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: UAE Onam celebration

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.