23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം: 10 കുട്ടികളുള്‍പ്പെടെ 15 മരണം

Janayugom Webdesk
കാബൂള്‍
November 30, 2022 9:05 pm

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സമംഗാന്‍ പ്രവിശ്യയിലെ മതപഠനശാലയിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരമധ്യത്തിലുള്ള ജഹ്ദിയ മദ്രസയ്ക്കുള്ളിൽ ഉച്ചയ്ക്ക് 12:45 ഓടെയാണ് സ്ഫോടനം നടന്നത്. ഫെഡറല്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ഠാക്കൂർ സ്ഫോടനം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 10 പേര്‍ മദ്രസാ വിദ്യാര്‍ത്ഥികളാണ്. 27 ലധികം പേര്‍ക്ക് പരിക്കേറ്റതായും ഠാക്കൂർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചതായി സമംഗാന്‍ പ്രവിശ്യാ വക്താവ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ ഭരണത്തില്‍ തിരിച്ചെത്തിയതിനു ശേഷം സാധാരണക്കാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. ഭൂരിഭാഗം ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. സെപ്റ്റംബറില്‍ സര്‍വകലാശാല പ്രവേശനത്തിനുള്ള പരിശീലന പരീക്ഷാ കേന്ദ്രത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 51 പെൺകുട്ടികള്‍ ഉള്‍പ്പെടെ 54 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണം നടത്തിയത് ഇസ്‍‍ലാമിക് സ്റ്റേറ്റാണെന്നാണ് താലിബാന്റെ ആരോപണം. 

Eng­lish Summary:Attack in Afghanistan: 15 dead, includ­ing 10 children
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.