19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 6, 2024
September 10, 2024
July 8, 2024
April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തൊഴിലാളി പ്രതിഷേധം

Janayugom Webdesk
ചണ്ഡിഗഢ്
November 30, 2022 10:46 pm

ആംആദ്മി പാര്‍ട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗ്‌വന്ത് മന്നിന്റെ വീടിനു പുറത്ത് കര്‍ഷകരുടെ പ്രതിഷേധം. സാംഗ്രൂരിലെ വീടിനുമുന്നിൽ പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം ഉണ്ടായി. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്തില്‍ അണിനിരന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വന്‍ വാഗ്ദാനങ്ങളുമായാണ് എഎപി സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലേറിയത്. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ വേതന തുക 700 രൂപയായി വർധിപ്പിക്കണമെന്നും പാവപ്പെട്ടവർക്കു വീടു നൽകുന്ന അഞ്ച് മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുമ്പോള്‍ ഭഗവന്ത് മന്‍ വസതിയിലുണ്ടായിരുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ വീടിനു മുന്നില്‍ ധര്‍ണ തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. 

രാവിലെ പട്യാല ബൈപ്പാസിലെത്തിയ ശേഷമാണ് പ്രതിഷേധക്കാർ മന്നിന്റെ വസതിയിലേക്കു മാർച്ച് നടത്തിയത്. ഒക്ടോബറില്‍ കർഷകർ സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചതിനെത്തുടർന്ന് 19 ദിവസത്തിന് ശേഷം സമരം പിന്‍വലിക്കുകയായിരുന്നു.
സംഝ മസ്ദൂർ മോർച്ചയുടെ പേരിലാണ് എട്ട് തൊഴിലാളി യൂണിയനുകൾ പ്രതിഷേധിക്കുന്നത്.

Eng­lish Summary:Workers protest out­side Pun­jab CM’s residence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.