പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം കഠിന തടവ്. ജീവിതകാലം മുഴുവന്‍ പ്രതി കഠിന തടവ് അനുഭവിക്കണം. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. തുകയും ഒരു ലക്ഷം രൂപ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകണം. വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം പി ഷിബുവിന്റേതാണ് ഉത്തരവ്.
പിതാവിന് തുല്യനായ പ്രതിയിൽ നിന്നുണ്ടായ കുറ്റം നീതീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്ലസ് ടു വിദ്യാർഥിനി പ്രതിയായ ഇളയച്ഛന്റെ വീട്ടിൽ താമസിച്ച് പഠിക്കവെ 2014 ലാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം സമർപ്പിച്ചു.
English Summary:relative get three life sentences for molesting minor girl
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.