23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 18, 2024
December 15, 2023
September 5, 2023
August 1, 2023
May 2, 2023
March 8, 2023
February 16, 2023
January 5, 2023
January 4, 2023
January 3, 2023

സജി ചെറിയാന്റെ വിവാദ പരാമർശം: അന്വേഷണം അവസാനിപ്പിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
December 4, 2022 8:45 pm

ഭരണഘടനയ്ക്കെതിരെ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. ഭരണഘടനാവിരുദ്ധ പരാമര്‍ശം തെളിയിക്കാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ വിവാദപരാമർശം നടത്തിയത്. തിരുവല്ല കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. 

Eng­lish Sum­ma­ry: Saji Cheri­an’s Con­tro­ver­sial Remarks: End­ing Inquiry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.