23 November 2024, Saturday
KSFE Galaxy Chits Banner 2

ബിജെപിക്ക് വന്‍തോതില്‍ പണമെത്തുന്നു

ഗുണ്ടകള്‍ക്കും ആയുധങ്ങള്‍ക്കുമാണിതെന്ന് മമത
web desk
കൊല്‍ക്കത്ത
December 5, 2022 8:48 pm

ബിജെപിക്ക് വന്‍തോതില്‍ പണം വരുന്നതായി സംശയം. കഴിഞ്ഞ ദിവസം ബംഗാളിലെ ജല്‍പായ്ഗുരി ദേശീയപാത 48ല്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിന്റെ ടയറിനുള്ളില്‍ നിറച്ച 93,83,000 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇത് ബിജെപിക്കായി എത്തുന്നതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

ഹവാല പണമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബിജെപിയുടെ ഗുണ്ടകള്‍ക്കും ആയുധങ്ങള്‍ക്കുമായാണ് ഇത് ഉപയോഗിക്കുന്നത്. കേന്ദ്ര സുരക്ഷയിലാണ് ഇതെല്ലാം സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. കൊണ്ടുവരുന്ന സംഘത്തെ ചോദ്യം ചെയ്യാന്‍ പോലും പൊലീസിന് കഴിയാത്തവിധമാണ് ഇവരുടെ സുരക്ഷ. ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രദ്ധിക്കണം. ബലപ്രയോഗത്തിലൂടെ നേരിടാനാവില്ലെന്നും മമത ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അതേസമയം, കാറിന്റെ ടയറിനുള്ളില്‍ പണം കടത്തിയ അഞ്ച് പേരെ ബനാര്‍ഹട്ട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച വിവരം ലഭിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബിഹാറില്‍ നിന്ന് അസമിലേക്ക് ഹവാല പണം കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ദേശീയപാതയില്‍ വാഹനങ്ങള്‍ തട‍ഞ്ഞ് പരിശോധിച്ചത്. അറസ്റ്റിലായവരെ ജല്‍പായ്ഗുരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Eng­lish Sam­mury: Ben­gal Police seize Rs 93 lakh cash from car’s tyre, Mama­ta Baner­jee says mon­ey com­ing for BJP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.