2019 ലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മെഡിക്കൽ കോളേജുകൾക്ക് ബാധകമല്ലെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ ഉത്തരവ് പ്രധാനമായും വകുപ്പിന്റെ കീഴിലുള്ള കോളേജുകൾക്കുള്ളതാണ്. ഈ ഉത്തരവ് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മറ്റ് കോളേജുകൾ നടപ്പാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജുകൾക്കായി സർക്കാർ ഉടൻ പ്രത്യേക ഉത്തരവിറക്കുമെന്നും സർക്കാർ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി ഒമ്പതരക്ക് ശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
English Summary: A separate order will be issued for medical colleges to regulate timings in girls’ hostels
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.