കല്യാണ വിരുന്ന് യാത്രയ്ക്കിടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കേരള-കർണാടക അതിർത്തിയായ കാസർകോട് ദേലംപാടി പരപ്പയിൽ തിങ്കളാഴ്ച പകൽ 3 .45 നാണ് അപകടം. കർണാടക സുള്ള്യയിലെ കല്യാണ വിരുന്നിൽ പങ്കെടുക്കാൻ കർണാടക പുത്തൂർ കർണൂർ ഗോളിത്തടിയിൽ നിന്ന് യാത്ര പുറപ്പെട്ട കുടുംബമാണ് അപകടത്തിൽ പെട്ടത്. ഗ്വാളിമുഖയിൽ നിന്ന് പരപ്പയിലെത്തിയപ്പോൾ മഴയുണ്ടായിരുന്നു. വേഗതയിലുണ്ടായിരുന്ന കാർ റോഡിൽ തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു.
നാല് വയസ്സുകാരി ഫാത്തിമത് ഷസ, മാതാവ് ഷാഹിന (35 ) എന്നിവർ അപകട സ്ഥലത്ത് മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. കൊട്ടിയാടിയിലെ തേങ്ങാ വ്യാപാരി സാനുവിന്റെ ഭാര്യയാണ് മരിച്ച ഷാഹിന. സാനുവിന്റെ മാതാവ് ബീഫാത്തിമ, സഹോദരൻ അഷറഫ്, സഹോദരനായ ഹനീഫയുടെ ഭാര്യ മിസിരിയ, മകൾ ആറ് വയസുകാരി സഹറ, മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന, മകൾ അഞ്ചുവയസ്സുകാരി അൽഫാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ മൃതദേഹം സുള്ള്യ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ കാസർകോട് സ്വകാര്യ ആശുപത്രിയിലും നാല് പേരെ മംഗളുരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
English Summary: Mother and child di ed after the car went out of control and hit a tree
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.