വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ഹർജിയാണ് തള്ളിയത്.വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമായിരുന്നു കൊല്ലം സെഷൻസ് കോടതി വിധിച്ചത്.
വിവിധ വകുപ്പുകളില്‍ 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. വേണ്ടത്ര തെളിവുകള്‍ പോലുമില്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണ്‍ അപ്പീലിൽ പറഞ്ഞിരുന്നത്.2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30നായിരുന്നു വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം. മേയ് 24 നാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
English Summary:
vismya case; Kirin’s plea was rejected by the High Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.