24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

രാജ്യത്ത് സമഗ്രമായ ജാതി സെൻസസ് നടത്തണം: പി സന്തോഷ്‌കുമാര്‍ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2022 10:37 pm

രാജ്യത്ത് സമഗ്രമായ ജാതി സെൻസസ് നടത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയിൽ സമൂഹം ഇപ്പോഴും ജാതി വ്യവസ്ഥയ്ക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സമൂഹത്തില്‍ നിലനില്ക്കുന്ന അസമത്വം മനസിലാക്കാൻ ജാതി നിര്‍ണയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലും ജാതിക്ക് വലിയ പങ്കുണ്ട്. ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങളിലും പ്രകടമാകുന്ന വിഷയമാണ് ജാതി. എങ്കിലും സെൻസസ് വഴി ശേഖരിക്കുന്ന ദളിത്, ആദിവാസി ഒഴികെയുള്ള വിഭാഗങ്ങളുടെ ജാതി സെൻസസ് ഔദ്യോഗികമായി ലഭ്യമല്ല.

90 വർഷങ്ങൾക്ക് മുമ്പാണ്, 1931ൽ ഒരു സമ്പൂർണ ജാതി സെൻസസ് അവസാനമായി നടത്തിയത്. ഗ്രാമ‑നഗര കുടുംബങ്ങളുടെ സാമൂഹിക‑സാമ്പത്തിക സ്ഥിതി മനസിലാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക‑സാമ്പത്തിക‑ജാതി സെൻസസ് നടത്താൻ 2011 ജൂണിൽ ശ്രമിച്ചെങ്കിലും പൂർണമായ റിപ്പോർട്ട് ഇനിയും പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പ്രസ്തുത സെന്‍സസില്‍ നിന്ന് ജാതി വിവരങ്ങള്‍ ഒഴികെയുള്ളവ 2016ൽ അന്തിമമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം നടപടികളുണ്ടായില്ല. 

ജാതികളുടെയും അവയിലെ ജനസംഖ്യയുടെയും കണക്കെടുപ്പ്, അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ, സാമ്പത്തിക നില എന്നിവയെക്കുറിച്ചുള്ള വിവരശേഖരണം സാമൂഹികവും സാമ്പത്തികവുമായ നയങ്ങൾ രൂപീകരിക്കുന്നതിന് കൃത്യമായ അടിത്തറ നൽകും. സമഗ്രമായ ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ സംവരണ നയങ്ങൾ പോലും പുനർനിർവചിക്കാം. സാമൂഹിക ശ്രേണി, ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ, വിവിധ ജാതികളുടെയും സമുദായങ്ങളുടെയും പ്രാതിനിധ്യക്കുറവ് എന്നിവയെക്കുറിച്ച് ഗൗരവമായ ഉത്കണ്ഠയുണ്ടെങ്കിൽ, സമഗ്രമായ ഒരു ജാതി സെൻസസ് നടത്തേണ്ടത് നിർണായകമാണെന്നും കൃത്യമായ കണക്കുകളുടെ അഭാവത്തിൽ കൃത്യമായ നയങ്ങൾ രൂപപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Summary:A com­pre­hen­sive caste cen­sus should be con­duct­ed in the coun­try: P San­thosh Kumar MP

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.