19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 16, 2024
December 15, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024

സിനിമയ്ക്ക് സീറ്റ് ലഭിച്ചില്ല, ഐഎഫ്എഫ്‍കെയിൽ പ്രതിഷേധം; 30 ഓളം പേർക്കെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
December 14, 2022 3:03 pm

സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ ചൊല്ലി ഐഎഫ്എഫ്‍കെയിൽ പ്രതിഷേധം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അന്യായമായി സംഘം ചേർന്നുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തിയറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. അതേസമയം അക്കാദമി പരാതി നല്‍കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: case against those who protest­ed at iffk
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.