24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ഡോക്ടര്‍ ദമ്പതികള്‍ക്കിടെ തര്‍ക്കം; ഭാര്യയെ കൊ ലപ്പെടുത്തി മൃതദേഹം സംസ്കരിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
December 14, 2022 7:06 pm

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് ഡോക്ടര്‍കൂടിയായ ഭാര്യ വന്ദന അവസ്തിയെ (28) കൊലപ്പെടുത്തിയത്. നവംബർ 26 നാണ് കൊലപാതകം നടന്നത്. വീട്ടുവഴക്കിനിടെ അഭിഷേഖ് വന്ദനയെ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴക്ക് നടക്കുന്ന സമയത്ത് അഭിഷേകിന്റെ പിതാവ് ഗൗരി ശങ്കർ അവസ്തിയും സ്ഥലത്തുണ്ടായിരുന്നു. 

കൊലപാതകത്തിനുശേഷം അഭിഷേക്, വന്ദനയെ കാണാനില്ലെന്ന് കാട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. അതേസമയം കൊലയ്ക്ക് ശേഷം വന്ദനയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി, 400 കിലോമീറ്റര്‍ അകലെയുള്ള ഗർമുക്തേശ്വറിൽവച്ച് ദഹിപ്പിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അഭിഷേകും പിതാവും ചേർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറോട് വന്ദന അപകടത്തിൽ മരിച്ചെന്നും മൃതദേഹം വേഗത്തിൽ ദഹിപ്പിക്കാൻ വാഹനത്തിൽ കയറ്റിയെന്നും അഭിഷേക് പറഞ്ഞതായി പൊലീസ് പറഞ്ഞു. 

2014ലാണ് വന്ദനയെ അഭിഷേക് വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് സീതാപൂർ റോഡിൽ ഗൗരി ചികിത്സാലയ എന്ന പേരിൽ ഒരു ആശുപത്രി നിർമ്മിച്ച് അവിടെ പ്രാക്ടീസ് ചെയ്തു. ഇവിടെവച്ച് ഇരുവരും വഴക്കായതോടെ മറ്റൊരു ആശുപത്രിയിലേക്ക് വന്ദന മാറി. എന്നാല്‍ പിന്നീടും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ ഇരുവരുംതമ്മില്‍ വാക്കേറ്റമുണ്ടായതെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Argu­ment between doc­tor cou­ple; The hus­band who ki lled his wife and cre­mat­ed her body was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.