23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

ബിഹാറില്‍ വിഷമദ്യം കഴിച്ച്‌ 20 മരണം

Janayugom Webdesk
പട്ന
December 14, 2022 10:04 pm

മദ്യ നിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യം കഴിച്ച്‌ 20 പേര്‍ മരിച്ചു. സരന്‍ ജില്ലയിലെ ചാപ്രയില്‍ ബുധനാഴ്ചയാണ് സംഭവം. നിരവധിപേര്‍ ചികിത്സയിലാണ്. അതേസമയം 35 പേരോളം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നേരത്തെ സരന്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച്‌ 12പേര്‍ മരിച്ചിരുന്നു. നാഗ പഞ്ചമി ആഘോഷത്തിനിടയില്‍ വ്യാജമദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. 2016 ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് മദ്യ നിരോധനം നിലവിലുണ്ട്. എന്നാല്‍ ബിഹാറില്‍ വിഷമദ്യ ദുരന്തങ്ങള്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സരനില്‍ മാത്രം വിഷമദ്യ ദുരന്തങ്ങളിലായി ഇതുവരെ 50 പേരാണ് മരിച്ചത്. 

Eng­lish Summary:20 peo­ple died after con­sum­ing poi­soned liquor in Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.