3 May 2024, Friday

Related news

May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024

തെലങ്കാനയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലിന്റെ ഓഫീസില്‍ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 1:28 pm

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് റെയ്ഡ് നടത്തി .മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ കമന്റുകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്. അദ്ദേഹത്തെ കൂടാതെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

നിരവധി മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും പോലീസ് പിടിച്ചെടുത്തുഇനോർബിറ്റ് മാളിന് സമീപമുള്ള കനുഗോലുവിന്റെ ഓഫീസിൽ നിന്നാണ് തെറ്റായ വിവരങ്ങളും അപകീർത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്യുന്നതായി പരാതി. സൈബർ ക്രൈം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെവിഎം പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പ്രസാദ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ മൂടിക്കെട്ടാനും കോൺഗ്രസിനെ അടിച്ചമർത്താനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി.

പോലീസ് റെയ്ഡ്, ജീവനക്കാരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞുമുഖ്യമന്ത്രി കെസിആറിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമ്പോൾ, പോലീസ് ഇത്തരത്തിൽ പെരുമാറുന്നത് എന്തിനാണെന്നും റെഡ്ഡി പറഞ്ഞു. റെയ്ഡിനിടെ പോലീസ് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചു. ലക്ഷ്യമിടുന്നത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിശകലന സംഘത്തെയാണെന്നും ഈ റെയ്ഡ് നിയമവിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷബീർ പറഞ്ഞു.

റെയ്ഡ് വിവരം കോൺഗ്രസ് നേതാക്കളെ അറിയിച്ചതിനെ തുടർന്ന് അലി ഷബീർ, ടിപിസിസി വൈസ് പ്രസിഡന്റ് മല്ലു രവി, അനിൽകുമാർ യാദവ് തുടങ്ങിയവർ ഓഫീസിലെത്തി പ്രതിഷേധിച്ചത് പോലീസും നേതാക്കളും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഇത് കോൺഗ്രസിനെ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും മല്ലു രവി പറഞ്ഞു. മൂന്ന് കോൺഗ്രസ് നേതാക്കളെ മുൻകരുതൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Eng­lish Summary:
Telan­gana Con­gress elec­tion strate­gist Sunil Kanu­gol’s office raided

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.