24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

അഗ്നി-5 പരീക്ഷണം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 11:13 pm

ആണവശേഷിയുള്ള ഭൂഖണ്ഡാന്തര അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയം. 5,000 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കുന്ന മിസൈലാണിത്. ഒഡിഷയിലെ അബ്ദുൽകലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. 5400 കിലോമീറ്ററിന് അപ്പുറത്തുള്ള ലക്ഷ്യം ഭേദിക്കാൻ പരീക്ഷണത്തിൽ സാധിച്ചു. ആവശ്യമെങ്കില്‍ അഗ്നി-5ന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുള്ള ശേഷി തെളിഞ്ഞുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലിലെ പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. നേരത്തേയുള്ളതിനേക്കാള്‍ ഭാരം കുറഞ്ഞ ഉപകരണമാണ് മിസൈലില്‍ ഘടിപ്പിച്ചത്.

വടക്കുകിഴക്കന്‍ മേഖലയില്‍ മിസോറം തലസ്ഥാനമായ ഐസ്‌വാളിന് മുകളിലാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നാണ് സൂചന. അരുണാചലിലെ തവാങ്ങില്‍ ചൈന അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ കൂടിയാണ് പരീക്ഷണം. നേരത്തേ തീരുമാനിച്ചതിനേക്കാൾ മുമ്പെയാണ് പുതിയ പരീക്ഷണം. 2012 മുതൽ ഇതുവരെ ഒമ്പത് പ്രാവശ്യം പരീക്ഷണം നടത്തി.

Eng­lish Summary:agni‑5 mis­sile launch success

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.