24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ജി20; മുംബൈയിലും ചേരികള്‍ മറച്ചുകെട്ടി

Janayugom Webdesk
മുംബൈ
December 15, 2022 11:20 pm

ജി20 യോഗങ്ങള്‍ നടക്കുന്ന മുംബൈയില്‍ ചേരികള്‍ തുണികൊണ്ട് മറച്ച് സര്‍ക്കാര്‍. മൂന്ന് ദിവസത്തെ വികസന വർക്കിങ് ഗ്രൂപ്പ് യോഗത്തിനായി സമ്പന്ന രാജ്യങ്ങളിലേതടക്കമുള്ള പ്രതിനിധികള്‍ മുംബൈയില്‍ എത്തിയ സാഹചര്യത്തിലാണ് ചേരികള്‍ തുണികൊണ്ട് മറച്ചത്. ഇതിനുപുറമെ ചേരികളെ വളഞ്ഞ് കെട്ടിയിരിക്കുന്ന തുണിക്ക് മുകളില്‍ ജി20 പരിപാടിയുടെ ബോര്‍ഡു നിരനിരയായി സ്ഥാപിച്ചിട്ടുമുണ്ട്.

ഒറ്റ രാത്രികൊണ്ടാണ് തുണിമതിലും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്. പരിപാടി തുടങ്ങുന്നദിവസം രാവിലെ മാത്രമാണ് ഇത് കണ്ടതെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധിപേര്‍ രാവിലെ തന്നെ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേക അതിഥികള്‍ വരുന്നുണ്ടെന്നാണ് അവര്‍ മറുപടി നല്‍കിയത്. റോഡിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം മാത്രമാണ് ഇവര്‍ വൃത്തിയാക്കിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ശുചീകരണ യജ്ഞം കണ്ടിട്ടില്ലെന്നും അധികൃതര്‍ മുംബൈയിലെ സത്യം മറയ്ക്കുവാന്‍ ശ്രമിക്കുകയാണെന്നും പ്രദേശവാസി പറഞ്ഞു. ഇന്നലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസ്ഥാനത്തെ പൈതൃക സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് തുടങ്ങിയവര്‍ ഇവരെ അനുഗമിച്ചിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20യുടെ കൂട്ടായ പ്രവർത്തനങ്ങള്‍, ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര ആശങ്കകൾ കൈകാര്യം ചെയ്യുന്നതിൽ വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കല്‍ എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു യോഗം.

Eng­lish Summary:G20 meet­ing; Slums were also cov­ered up in Mumbai
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.