കര്‍ണാടകയില്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. വടക്കന്‍ കര്‍ണാടകത്തിലെ ഗഡക്കിലുള്ള ആദര്‍ശ് പ്രൈമറി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പത്ത് വയസുകാരനായ ഭാരത് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. മുത്തപ്പ എന്ന അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ച ശേഷം ബാല്‍ക്കണിയില്‍ നിന്ന് ബലമായി പിടിച്ചു തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഹുബ്ബള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ഭാരതിന്റെ മാതാവ് ഗീത ബര്‍ക്കര്‍ ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. ഇവരെയും മുത്തപ്പ മര്‍ദ്ദിച്ചതായി നരഗുണ്ട പൊലീസ് പറഞ്ഞു. ഗീത ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്കൂളില്‍ നിന്നും രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും സമാനമായ സംഭവം നടന്നിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപിക കത്രികകൊണ്ട് പരിക്കേല്പിച്ച ശേഷം ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
English Summary: Class 4 student dies after teacher throws him off school building
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.