ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസുകാരി കൊല്ലപ്പെട്ടു. പലാമു ഡിവിഷനിലാണ് സംഭവം. സീത കുമാരിയെന്ന പെണ്‍കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് കുട്ടികളെയും കൊന്നത് ഒരേ പുലിയാണെന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെ നരഭോജിയായി പ്രഖ്യാപിക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി കളിക്കുന്നതിനിടെയാണ് പുലി പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ചത്. ഗ്രാമവാസികൾ കുട്ടിയെ രക്ഷിക്കാൻ വടികളുമായി എത്തിയെങ്കിലും രക്ഷിക്കാനായില്ല, സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു.പ്രാദേശിക ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെണ്‍കുട്ടിയുടെ ബന്ധുക്കൾക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കി.
English Summary: A six-year-old girl was killed by a leopard while playing in her backyard
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.