23 September 2024, Monday
KSFE Galaxy Chits Banner 2

പൊതുസ്ഥലത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ട് ; ഉർഫി ജാവേദ് പൊലീസ് പിടിയില്‍

Janayugom Webdesk
ദുബൈ
December 21, 2022 6:05 pm

പൊതുസ്ഥലത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഉർഫി ജാവേദിനെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത പുറത്തു വിട്ടത്. എന്നാല്‍ ഇതിനെ കുറിച്ച് നടിയോ ടീം അംഗങ്ങളോ പ്രതികരിച്ചിട്ടില്ല.

പൊതുവേദികളിൽ അതീവ ഗ്ലമറായി പ്രത്യക്ഷപ്പെടുന്ന ഉർഫി ജാവേദ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നിരവധിപേര്‍ നടിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. നടിയെ പരിഹസിച്ച് എഴുത്തുകാരാൻ ചേതൻ ഭഗത് രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ആൺകുട്ടികൾ ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ട് ശ്രദ്ധ തെറ്റുന്നു എന്നായിരുന്നു ഭഗത് പറഞ്ഞത്. ഭഗതിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു.

Eng­lish Sum­ma­ry: Urfi Javed in police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.