മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പോകാൻ വാർഡന്റെ അനുമതി മതിയാകും. എന്നാൽ, മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്.
ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ പെൺകുട്ടികൾക്കുമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ഓർമപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പെൺകുട്ടികൾക്കു സമയ നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.