സമൂഹമാധ്യമമായ ടിക്‌ടോകില്‍ നിന്ന് അനധികൃതമായി മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ചൈനീസ് സാങ്കേതിക ഭീമന്‍ ബൈറ്റ്ഡാന്‍സിന്റെ കുറ്റസമ്മതം. വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും നടപടിയെടുക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
ടിക്‌ടോകിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളെയും ഉപഭോക്താക്കളെയും ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൈറ്റ്ഡാന്‍സിന്റെ നടപടി.
ഐപി വിലാസം ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ രണ്ട് ജീവനക്കാര്‍ ശ്രമിച്ചു. ഇത് കമ്പനി നിയമങ്ങള്‍ക്ക് എതിരാണെന്നും ഇവരെ പുറത്താക്കിയതായും ബെെറ്റ്ഡാന്‍സ് ജനറല്‍ കൗണ്‍സലര്‍ എറിക് ആന്‍ഡേഴ്സണ്‍ പറഞ്ഞു.
ചെെന ആസ്ഥാനമായ ടിക്‌ടോകിന്റെ ഉപയോഗം യുഎസിലെ 20 സംസ്ഥാനങ്ങളില്‍ വിലക്കുന്ന നിയമം യുഎസ് പ്രതിനിധിസഭ ഇൗ ആഴ്ച പാസാക്കും. ഇന്ത്യയില്‍ നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
English Summary: Bytedance has leaked the information of journalists
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.