കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ തീരുമാനം. പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് വനിത ശിശു വികസന വകുപ്പിന്റെ ഈ നടപടി. നിലവിലുള്ള എൻജിഒയെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കും. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒ യെ കണ്ടെത്താനും തീരുമാനമുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നിർഭയയിലെ അന്തേവാസികളായ പെൺകുട്ടികളെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്ക് ശേഷം കുട്ടികളിലൊരാളുടെ ബന്ധുവീട്ടിൽ നിന്നും ഇവരെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പും ഇവിടെ നിന്നും കുട്ടികളെ കാണാതായിരുന്നു.
English Summary:Pocso victims jumping incident; Nirbhaya center in Kottayam closed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.