23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 14, 2024
January 20, 2023
January 14, 2023
December 28, 2022
December 28, 2022
December 27, 2022
January 25, 2022
December 29, 2021

അമേരിക്കയില്‍ ഐസ് നിറഞ്ഞ തടാകത്തില്‍ തെന്നിവീണ് മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
വാഷിങ്ടണ്‍
December 28, 2022 2:25 pm

അമേരിക്കയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ തെന്നിവീണ് മൂന്ന് ഇന്ത്യന്‍ വംശജര്‍ക്ക് ദാരണാന്ത്യം. അരിസോണയിലെ വുഡ്സ് കാന്യണ്‍ തടാകത്തില്‍ നടക്കുന്നതിനിടെ മഞ്ഞുപാളിക്കിടയില്‍ വീണാണ് മരിച്ചത്. ഒരു സ്ത്രീയും മരിച്ചവരില്‍പ്പെടുന്നു. ക്രിസ്മസ് കഴിഞ്ഞ് തൊട്ടടുത്തദിവസമായിരുന്നു അപകടം.

പ്രാദേശിക സമയം 3.35നാണ് സംഭവമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരച്ചിലില്‍ കാണാതായ രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തി. നാരായണ മുദാന (49), ഗോകുല്‍ മെടിസേത്തി (47), ഹരിത മുദാന എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫീനിക്സിലെ ചാന്‍ഡലര്‍ നിവാസികളാണ് മരിച്ച മൂന്നുപേരുമെന്നും അധികൃതര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Three Indi­ans of Indi­an ori­gin died after slip­ping into an ice-filled lake in America

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.