26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

ആവേശമായി ചാലിയാറിന്റെ ഓളപരപ്പിൽ ചുരുളൻ വള്ളം

Janayugom Webdesk
ബേപ്പൂർ
December 28, 2022 9:42 pm

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിൽ ആവേശം നിറച്ച് ചാലിയാറിന്റെ ഓളപരപ്പിൽ ചുരുളൻ വള്ളം. കേട്ടുകേൾവി മാത്രമുള്ള ചുരുളൻ വള്ളത്തെ നേരിട്ട് കാണാനായ സന്തോഷത്തിൽ ജനങ്ങൾ ചാലിയാർ തീരത്ത് തടിച്ചുകൂടി. ചുണ്ടൻ വള്ളത്തോട് സാമ്യതയുള്ള ചുരുളൻ വള്ളം ഫെസ്റ്റിന്റെ ആകർഷണമായി. ജെല്ലിഫിഷ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ചുരുളൻ വള്ളം നീറ്റിലിറങ്ങിയത്. 27 തുഴച്ചിലുകാർ ചേർന്നാണ് ചുരുളൻ വള്ളത്തെ നിയന്ത്രിച്ചത്. 

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബ്രേക്ക്വാട്ടറിൽ റോവിങ് ഡെമോ പ്രകടനം നടത്തിയിരുന്നു. കയാക്കിങ്ങിനോട് സാദൃശ്യമുള്ളതാണ് റോവിങ്. എന്നാൽ തുഴയെറിയുന്നത് പുറകോട്ടാണെന്ന് മാത്രം. നീളൻ ബോട്ടിൽ രണ്ടു പേരായും ഒരാൾ മാത്രമായുമാണ് റോവിങ് ഡെമോ നടത്തിയത്. മണിക്കൂറിൽ 15 കിലോമീറ്റർ വരെ ഇത്തരത്തിൽ തുഴയെറിയാൻ സാധിക്കും. 

ജൂനിയർ ഏഷ്യൻ റോവിങ് ചാമ്പ്യൻഷിപ്പ് ജേതാവ് അദ്വൈത് ജെ പി, ജൂനിയർ നാഷണൽ ചാമ്പ്യാൻഷിപ്പ് ജേതാവ് നവനീത് ബാലുശ്ശേരി, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കോച്ച് ബാബാജി റെയ്ത്തി തുടങ്ങിയവരാണ് ബേപ്പൂരിലെ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുൻപിൽ പ്രകടനം കാഴ്ച വച്ചത്. കയാക്കിങ്, സർഫിങ് മത്സരങ്ങളും വേറിട്ട അനുഭവമായി. 

Eng­lish Summary;Excitedly the vallamkali
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.