29 September 2024, Sunday
KSFE Galaxy Chits Banner 2

പഠാൻ; ചിത്രത്തിലെ രംഗങ്ങള്‍ക്ക് മാറ്റം വരുത്താൻ നിര്‍ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ്

Janayugom Webdesk
മുംബൈ
December 29, 2022 4:17 pm

വിവാദങ്ങള്‍ കത്തി നില്‍ക്കെ ഷാരൂഖ് ഖാന്‍ ദീപികാ പദുക്കോണ്‍ ചിത്രം പഠാനിലെ രംഗങ്ങള്‍ക്ക് മാറ്റം വരുത്താൻ നിര്‍ദേശം നല്‍കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില ഭാഗങ്ങളിലും ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍ദ്ദേശം.

സിനിമ അടുത്തിടെ സർട്ടിഫിക്കേഷനായി സിബിഎഫ്‌സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായതും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലെ ബെഷ്റം രം​ഗ് എന്ന ആദ്യ​ഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. എന്നാല്‍ പഠാന്റെ ഒടിടി അവകാശങ്ങൾ ഇതിനകം തന്നെ കോടികൾക്ക് വിറ്റുപോയതായാണ് പുതിയ റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Cen­sor Board Advis­es Changes In ‘Pathaan’ movie
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.