24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

​ഐസ് വെള്ളത്തിൽ മുക്കുക, ശർക്കര കഴിച്ചതിന് അടിക്കുക; വീട്ടുജോലിക്കാരിയെ മർദിച്ചു വലിച്ചിഴച്ച സ്ത്രീ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
December 29, 2022 6:18 pm

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവിക്കഴിഞ്ഞ നോയിഡ സ്വദേശിയെ അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 120 ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ താമസക്കാരിയായ ഷെഫാലി കൗളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്ക് നിന്ന 20കാരി അനിതയെ മര്‍ദ്ദിച്ച് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് അടുത്തിടെ വൈറലായത്. സംഭവത്തിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

ബുധനാഴ്ച രാത്രിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഷെഫാലി കൗൾ അനിതയെ നിരന്തരം മർദിക്കുകയും തുടര്‍ന്ന് മർദനം സഹിക്കാതായതോടെ പെൺകുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ സെക്യൂരിറ്റി പിടിക്കുകയും വീട്ടുടമയെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. 

സിസിടിവി വീഡിയോ പ്രചരിച്ചതോടെ പെൺകുട്ടിയുടെ പിതാവ് പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. ആറ് മാസത്തെ കരാർ പ്രകാരമാണ് പെണ്‍കുട്ടി ജോലിക്ക് ചെന്നത്. കരാർ ഒക്ടോബർ 31ന് അവസാനിച്ചിട്ടും സ്ത്രീ വിട്ടയച്ചില്ല. ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പിതാവ് പൊലീസ് പറഞ്ഞു. കേസെടുത്തയോടെ ഷെഫാലി കൗൾ ഒളിവിൽ പോയത്. പെൺകുട്ടിയുടെ ശരീരത്തില്‍ മർദനമേറ്റതിന്റെ പാടുകളും മുറിവുകളും വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. 

വീട്ടുടമ ദിവസവും തന്നെ അടിക്കുകയും ​ഐസ് വെള്ളത്തിൽ മുക്കുകയും ചെയ്യാറുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. ഒരു കഷണം ശർക്കര കഴിച്ചതിന് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയന്നാണ് ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പെൺകുട്ടി പൊലീസിനോട് പറയുന്നു.

Eng­lish Summary;Woman arrest­ed for beat­ing house­maid and drag­ging her
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.