29 September 2024, Sunday
KSFE Galaxy Chits Banner 2

“പ്രണയ വിലാസം” ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Janayugom Webdesk
December 30, 2022 4:32 pm

സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവർ ചേർന്ന് എഴുതുന്നു. സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. 

എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്‌സ്- വിഷ്ണു സുജാത, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-നിദാദ് കെ എൻ, ടൈറ്റില്‍ ഡിസൈൻ‑കിഷോർ ബാബു വയനാട്, പോസ്റ്റര്‍ ഡിസൈനർ‑യെല്ലോ ടൂത്ത്,പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Summary;pranaya vilasam first look poster is here
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.