30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഫാസിസത്തിനെതിരെ നിർഭയം പോരാടുന്ന കേരളം പ്രതീക്ഷ: അരുന്ധതി റോയി

Janayugom Webdesk
കോഴിക്കോട്
December 30, 2022 8:59 pm

രാജ്യത്ത് ആവിഷ്കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോൾ നിർഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നൽകുന്നതാണെന്നും അവര്‍ കോഴിക്കോട് പറഞ്ഞു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ അജണ്ടയിൽ സംഘപരിവാർ- ബിജെപി ഭരണകൂടം രാജ്യം തകർക്കുകയാണ്. 

തങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ഇല്ലായ്മചെയ്യുന്ന ഫാസിസ്റ്റ് നിലപാടാണ് കേന്ദ്രഭരണകൂടം കൈക്കൊള്ളുന്നത്. എഴുത്തുകാരെയും സാമൂഹിക, സാംസ്കാരിക പ്രവർത്തകരെയും ഇല്ലായ്മചെയ്യുകയാണ്. ഒരുമിച്ച് പ്രവർത്തിക്കുന്ന പലരെയും ജയിലിലടച്ച് പീഡിപ്പിക്കുന്ന അനുഭവമാണ് കൺമുമ്പിൽ. 

ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തമായ ബോധ്യവും നിലപാടുമാണ് അവർക്കെതിരെ സംസാരിക്കാൻ ധൈര്യം തരുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരും ചിന്തകരും സമൂഹത്തെ കേൾക്കുന്നവരും പ്രതിരോധം തീർക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Fearless fight against fas­cism is the hope of Ker­ala: Arund­hati Roy
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.