23 September 2024, Monday
KSFE Galaxy Chits Banner 2

ലുല മന്ത്രി സഭയില്‍ 11 വനിതകള്‍ ; മരീന സില്‍വ പരിസ്ഥിതി മന്ത്രി

Janayugom Webdesk
ബ്രസീലിയ
December 30, 2022 9:45 pm

ആമസോണ്‍ വനനശീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വനിതാ ആക്ടിവിസ്റ്റ് മരീന സില്‍വയെ പരിസ്ഥിതി മന്ത്രിയായി നിയുക്ത പ്രസിഡന്റ് ലുല ഡ സില്‍വ പ്രഖ്യാപിച്ചു. ആമസോണ്‍ കാടുകളുടെ നശീകരണം തടയുന്നതുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഈജിപ്തില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലുലയ്ക്കൊപ്പം മരീന സില്‍വ പങ്കെടുത്തിരുന്നു.

ആമസോണ്‍ കാടുകളില്‍ വനനശീകരണം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ലുല ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശി­യ വിഭാഗങ്ങളുടെ മ­ന്ത്രിയായി ഗോത്രവിഭാഗക്കാ­രിയാ­യ സോ­ണിയ ഗുവജാജരയെ നിയമിച്ചു. സോയബീന്‍ കര്‍ഷകയായ കാര്‍ലോസ് ഫവേറൊയാണ് കൃഷി മന്ത്രി. 16 അംഗ കാബിനറ്റിനാണ് ലുല രൂപം നല്‍കിയിരിക്കുന്നത്. ഇതില്‍ 11 പേരും സ്ത്രീകളാണെന്നതാണ് മറ്റൊരു പ്രത്യേകത. പുതുവര്‍ഷത്തിലാണ് ലുല സര്‍ക്കാര്‍ അധികാരത്തിലേറുക.

Eng­lish Sum­ma­ry: Mari­na Sil­va returns to Brazil’s envi­ron­ment ministry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.