23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 20, 2024
May 12, 2024
March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 14, 2023

അഫ്ഗാനില്‍ രണ്ട് കോടിയാളുകള്‍ കൊടും പട്ടിണിയിലേക്ക്

Janayugom Webdesk
കാബൂള്‍
December 30, 2022 9:51 pm

മൂന്ന് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് കോടിയാളുകള്‍ കൊടുംപട്ടിണിയിലാകുമെന്ന് യുഎന്‍ കണക്കുകള്‍. കോര്‍‍ഡ‍ിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫഴേസ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ നാല്പത് ലക്ഷത്തോളം കുട്ടികളും സ്ത്രീകളും കൊടും പട്ടിണിയുടെ വക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ കടം വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന മൂലം വരുമാനത്തിന്റെ എഴുപത് ശതമാനവും ഭക്ഷണത്തിനായി ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ അതിഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളതും ഇവിടെയാണ്. 2.3 കോടി ജനങ്ങള്‍ക്കാണ് അഫ്ഗാനില്‍ ഭക്ഷണം ആവശ്യമായിട്ടുള്ളത്. 95 ശതമാനം ജനങ്ങള്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ തകര്‍ത്ത് താലിബാന്‍ ഭരണത്തില്‍ വന്നതിന് പിന്നാലെയാണ് അഫ്ഗാനിലെ ദുരവസ്ഥ രൂക്ഷമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ ഭരണം പിടിച്ചെടുത്തത്. എന്‍ജിഒകളില്‍ നിന്ന് വനിതാ ജീവനക്കാരെ വിലക്കിയതോടെ രാജ്യത്തെ സന്നദ്ധസേവനങ്ങളില്‍ ചിലത് താല്കാലികമായി അവസാനിപ്പിക്കുകയാണെന്ന് യുഎന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Two crore peo­ple in Afghanistan are going to starve
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.