സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കത്തിനൊപ്പം യുഡിഎഫിലും ഭിന്നത രൂക്ഷമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിൽ നിന്നും ബെന്നി ബെഹന്നാനും കെ മുരളീധരനും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ചെന്നിത്തല പങ്കെടുക്കാതിരുന്നത്. ആരോഗ്യ കാരണങ്ങളാലാണ് താൻ പങ്കെടുക്കാത്തത് എന്നാണ് സുധാകരന്റെ വിശദീകരണം. ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നതിനാൽ മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുത്തില്ല.
ഇതിനിടെ ലീഗിനെതിരെ സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവനയിൽ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. യോഗത്തിന് മുൻപാകെ കുഞ്ഞാലിക്കുട്ടി പരാതി നൽകി. അരിയിൽ ഷുക്കൂർ വധക്കേസിൽ കെപിസിസി അധ്യക്ഷൻ നടത്തിയ പരാമർശത്തിൽ കെ സുധാകരന്റെ അസാന്നിധ്യത്തിലാണ് ലീഗ് പരാതി ഉയർത്തിയത്. ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തിലാകട്ടെ യുഡിഎഫ് നിലപാട് വ്യക്തമാക്കുകയും ചെയ്തില്ല. മുന്നണി യോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിലടക്കം ഏകോപനമില്ലെന്ന പ്രതിഷേധമായിരുന്നു രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം സൂചിപ്പിച്ചത്. മുന്നണിയിൽ വേണ്ടത്ര കൂടിയാലോചനകളും അതിനനുസരിച്ച തീരുമാനങ്ങളുമില്ലെന്ന പരാതി ഉന്നയിച്ച് തുടർച്ചയായ രണ്ടാം തവണയാണ് രമേശ് ചെന്നിത്തല യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.
തിരുവനന്തപുരം: മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്ത്. ആരാധനാലയങ്ങളിൽ പോകുന്നതും ചന്ദനക്കുറിയിടുന്നതും വർഗീയതയുടെ അടയാളമല്ലെന്ന അഭിപ്രായം നാളിതുവരെ കോൺഗ്രസ് അനുവർത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെ സുധാകരൻ പറഞ്ഞു. ആചാരങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്താൻ സാധ്യമല്ലെന്ന, കാലങ്ങളായി കോൺഗ്രസ് പിന്തുടർന്നുവന്ന രാഷ്ട്രീയ ദർശനത്തിന്റെ പുനഃപ്രഖ്യാപനമാണ് ആന്റണി നടത്തിയതെന്നും സുധാകരൻ പറഞ്ഞു.
English Summary: udf state committee meeting without chennithala and sudhakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.