21 April 2025, Monday
KSFE Galaxy Chits Banner 2

ഡെപ്യൂട്ടി സ്പീക്കറും അഭിനേതാവ്: പൂമ്പാറ്റകൾ പറക്കട്ടെ.…, ടെലിഫിലിം നിർമ്മാണം പുരോഗമിക്കുന്നു

Janayugom Webdesk
പന്തളം
January 1, 2023 11:39 am

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ, കണ്ണൻ സാഗർ, സുഭാഷ് പന്തളം, തുടങ്ങിയവർ അഭിനയിക്കുന്ന പൂമ്പാറ്റകൾ പറക്കട്ടെ എന്ന ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് പൂഴിക്കാട്, പെരുമ്പുളിക്കൽ, പന്തളം, പത്തനംതിട്ട എന്നീ ഭാഗങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്നു. 

പന്തളം പൂഴിയ്ക്കാട് ഗവ. യു പി സ്കൂളിലേയും കുരമ്പാല സെന്റ്തോമസ് സ്കൂളിലേയും ആയിരത്തിലധികം വിദ്യാർത്ഥികളും ടെലിഫിലിമിൽ അണിനിരക്കുന്നുണ്ട്. ലഹരിക്കെതിരെയും അതിന്റെ ഉപയോഗവും ദൂഷ്യ വശങ്ങളും ഉൾപ്പെടുത്തിയുള്ള ബോധവത്കരണ ടെലിഫിലിമാണ് പൂമ്പാറ്റകൾ പറക്കട്ടെ. സ്കൂൾ പശ്ചാത്തലം ഒരുക്കി അതിലൂടെ അവബോധം ഉണ്ടാക്കി മറ്റ് കുട്ടികളിലും മാതാപിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം ഒരുക്കുന്നത്. 

മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ ആശയവും സംവിധാനവും ചെയ്യുന്ന മൂന്നാമത്തെ ഷോർട്ട് ഫിലിമാണിത്. നിർമ്മാണം പ്രകാശ്കുമാർ, ​ കാമറ രതീഷ് അടൂർ, ​ നൃത്താവിഷ്ക്കാരം നാഗേശ്വരാനൃത്തവിദ്യാലയം, സഹസംവിധാനം അശ്വിൻശങ്കർ, ശുഭാ രഘുനാഥ് ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സെന്റ് തോമസ്, ​ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജോയൽ ഗിരിജാ പ്രമോദ്, ​ നിഷാ രഘു, ​നിസാം സാഗർ, പ്രതിഭാ പി നായർ, സുരേഷ് മെഴുവേലി, അഭിജിത്ത്, ​ അമൽ, രാജേഷ് കുരമ്പാല റെജി എന്നിവരും ഇതിൽ അഭിനേതാക്കളാണ്. 

Eng­lish Sum­ma­ry: Deputy Speak­er acts in Short film

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.