27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 13, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024

ഒരു യാത്രാമൊഴിയോടെ… പെലെയുടെ സംസ്കാരം ഇന്ന് സാന്റോസില്‍

Janayugom Webdesk
സാന്റോസ്
January 3, 2023 8:42 am

ഫുട്ബോള്‍ രാജാവ് പെലെയുടെ സംസ്കാരം ഇന്ന് നടക്കും. വികാരനിര്‍ഭരമായ യാത്രാമൊഴിക്കായി ഭൗതികശരീരം സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വച്ചു. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. പൊതുദര്‍ശനത്തിനുശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്ര നടന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേര്‍ന്നു.
സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.

പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിലാണ്‌ അടക്കം ചെയ്യുക. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Pele’s funer­al today in Santos
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.