22 November 2024, Friday
KSFE Galaxy Chits Banner 2

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

കലോത്സവ ചരിത്രത്തിലേക്ക് മിഴി തുറന്ന് ‘ചരിത്ര പ്രദർശനം’

Janayugom Webdesk
കോഴിക്കോട്
January 3, 2023 7:06 pm

കേരളത്തിലെ സ്കൂള്‍ കലോത്സവ ചരിത്രത്തിലേക്ക് മിഴി തുറന്ന് ചരിത്ര പ്രദർശനം. 1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കോഴിക്കോട് വിക്രം മൈതാനിയിലെ കലോത്സ വേദിയ്ക്കരികില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായാണ് കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ഒരുക്കിയത്.

സ്കൂൾ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയരക്ടർ സി എസ് വെങ്കിടേഷൻ, 1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വടക്കെ മലബാർ ജില്ല, വിവിധ വർഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിന്റെ ഇന്നലകളെ അടയാളപ്പെടുത്തുന്ന പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടുവർഷത്തെ പ്രയത്നത്തിലൂടെ ജി അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സർക്കാർ രേഖകൾ, ഉത്തരവുകൾ, ചിത്രങ്ങൾ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദർശനത്തിലുണ്ട്. 

പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: ‘His­to­ry exhi­bi­tion’ opens eyes to the his­to­ry of Kalotsavam

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.