7 December 2025, Sunday

Related news

January 7, 2023
January 7, 2023
January 6, 2023
January 6, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023
January 5, 2023

കുത്തക കൈവിടാതെ എം എച്ചിന്റെ ശിഷ്യന്മാർ

Janayugom Webdesk
കോഴിക്കോട്
January 4, 2023 5:18 pm

അറബിക് അക്ഷരശ്ലോകത്തിൽ കുത്തക കൈവിടാതെ എം എച്ച് വള്ളുവങ്ങാടിന്റെ ശിഷ്യന്മാർ. ഇത് പന്ത്രണ്ടാം തവണയാണ് എം എച്ചിന്റെ ശിഷ്യന്മാർ അക്ഷരശ്ലോകത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് സ്വന്തമാക്കുന്നത്. കോഴിക്കോട് പേരോട് എംഐ എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് നാസിറാണ് ഇത്തവണ എം എച്ചിന്റെ ശിക്ഷ്യണത്തിൽ മത്സരത്തിനെത്തിയത്. 35 വർഷമായി എം എച്ച് മാപ്പിള അറബിക് കലകളിൽ നിറസാന്നിധ്യമാണ്.

അനേകം മാപ്പിളപാട്ടുകൾ രചിക്കുകയും നിരവധി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. നാദാപുരത്തുള്ള അദേഹത്തിന്റെ പി ശാദുലി സ്മാരക മുർഷിദി ദർസിൽ കേരളത്തിലെ നിരവധി വിദ്യാർഥികൾ താമസിച്ചു പഠിക്കുന്നുണ്ട്. ഇദേഹം ഇസ് ലാമിക് കലാസാഹിത്യ സമിതി സംസ്ഥാന ചെയർമാനാണ്. കൂടാതെ മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമിയിൽ മാപ്പിള കലകളെ കുറിച്ചും ക്ലാസുകളെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.