ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി നല്‍കുന്നില്ലെന്ന് വീണ്ടും ലോകാരോഗ്യ സംഘടന. നിലവില്‍ പുറത്തു വിടുന്ന കണക്കുകള്‍ ആശുപത്രികളിലും, ഐസിയുവിലും ഉള്ള രോഗികളുടെ കൃത്യമായ കണക്കുകള്‍ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.
ചൈന പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഡിസംബര്‍ മുതല്‍ 22 കോവിഡ് മരണങ്ങള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഒരിക്കലും നിലവിലെ സ്ഥിതി അനുസരിച്ചുള്ള യഥാര്‍ഥ കണക്കുകള്‍ അല്ലെന്ന് അവര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത് മാത്രമേ കോവിഡ് മരണമായി കണക്കാക്കുകയുള്ളു എന്ന രീതിയിലേക്ക് കോവിഡ് മരണത്തിന്റെ മാനദണ്ഡം കഴിഞ്ഞ ദിവസം മുതല്‍ ചൈന മാറ്റിയിരുന്നു.
ചൈനയുടെ ഈ നടപടി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. മറ്റുള്ള രാജ്യങ്ങളും ഇതേ രീതിയില്‍ മാനദണ്ഡങ്ങള്‍ മാറ്റിയാല്‍ കോവിഡ് മരണകണക്കെടുപ്പില്‍ വലിയ വ്യത്യാസം ആയിരിക്കും സംഭവിക്കുക. സമീപ നാളുകളില്‍ ലോകാരോഗ്യ സംഘടനയുമായി ചൈന കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ വ്യക്തമായ കണക്കുകള്‍ ഇത് സഹായിച്ചേക്കുമെന്നും റയാന്‍ പറഞ്ഞു.
English Summary;WHO says China is not providing accurate Covid figures
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.