22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

വിദേശ സര്‍വകലാശാലാ ക്യാമ്പസുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
January 6, 2023 10:22 pm

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുന്നതിന് അനുമതി നൽകാനുള്ള യുജിസി തീരുമാനത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. 

ഈ നയം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനും വാണിജ്യവല്ക്കരണം ശക്തിപ്പെടുത്തുന്നതിനും മാത്രമേ ഇടയാക്കൂ. വിദ്യാഭ്യാസം ചെലവേറിയതാക്കുകയും ദളിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് അനുവദിച്ച സമയം തീരെ അപര്യാപ്തമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സർവകലാശാലകൾ സർക്കാർ ധനസഹായത്തെ ആശ്രയിച്ച് നിലനില്ക്കണമെന്ന മനോഭാവം അവസാനിപ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പാർലമെന്റിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ സമ്പന്നാനുകൂല സമീപനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. കൂടുതൽ സാമ്പത്തിക സഹായം ആവശ്യമായിരിക്കുമ്പോഴും കേവലം മൂന്നു ശതമാനം ബജറ്റ് വിഹിതം മാത്രമാണ് കേന്ദ്രം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കുന്നതെന്നതാണ് യാഥാർത്ഥ്യം. സംവരണം, സാമൂഹ്യ നീതി എന്നിവയെല്ലാം പുതിയ തീരുമാനത്തിലൂടെ തകർക്കപ്പെടും. സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: For­eign uni­ver­si­ty cam­pus­es will dis­rupt high­er edu­ca­tion sec­tor: CPI

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.