29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023
April 28, 2023

എന്നാലും ന്റെളിയാ സിനിമ ശുദ്ധഹാസ്യം

Janayugom Webdesk
January 7, 2023 9:05 pm

കോവിഡാനന്തരം മലയാളത്തിൽ ഒരു ശുദ്ധ ഹാസ്യ സിനിമ പിറവിയെടുത്തിരിക്കുന്നു. കോവിഡുകാല പിരിമുറുക്കങ്ങളെ ഭേദിച്ച് കുടുംബ സമേതം കാണാവുന്ന ഒരു സിനിമയാണ് എന്നാലും ന്റെളിയാ. രണ്ടു കുടുംബങ്ങൾ, അതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒന്ന് സിദ്ദിഖ് അവതരപ്പിക്കുന്ന കുടുംബവും മറ്റൊന്ന് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കുടുംബവും. ഇവർ അവിചാരിതമായി കണ്ടുമുട്ടുകയും എന്നാൽ പിന്നീട് കഥാസന്ദർഭത്തിൽ കണ്ടുമുട്ടേണ്ടതായും വരുന്നു. സിദ്ദിഖിന്റെ (കരിം) കുടുംബത്തിൽ ഭാര്യ, മകൾ. സുരാജിന്റെ കുടുംബത്തിൽ ഭാര്യയും ഭാര്യാ സഹോദരനും. ഈ കഥാപാത്രങ്ങളിൽ കുടുംബ വിഷയങ്ങളെ വളരെ സീരിയസായി കാണുന്ന ഒരു കഥാപാത്രമാണ് കരിമിന്റെ ഭാര്യ. എന്നാൽ ബാലു അമിത ടെൻഷൻ ഉള്ള വ്യക്തിയാണ്. 

മകൾക്ക് ഒരു പ്രണയമുണ്ടെന്ന സംശയം കരീമിന്റെ ഭാര്യ പലപ്പോഴും കരീമിനോട് പറയുന്നു. ആ പ്രണയം ബാലുവിന്റെ അളിയനുമായി ആണെന്ന് കരുതി ഇതു പറയുവാൻ ബാലുവിന്റെ വീട്ടിൽ എത്തുന്നതോട് കഥ പുരോഗമിക്കുന്നു. സ്വാഭാവികമായി ആളുകൾക്ക് പറ്റുന്ന അബദ്ധങ്ങൾ ഇവിടെ തമാശയ്ക്ക് വക നൽകുന്നു. പെൺ മക്കളുള്ള അമ്മമാരുടെ ഉത്കണ്ഠകൾ ഈ സിനിമയിൽ ലെനയുടെ കഥാപാത്രത്തിലൂടെ വരച്ചുകാട്ടുന്നു. പെൺമക്കളുടെ ഓരോ ചലനവും അമ്മ നിരീക്ഷിക്കുന്നു. അറിയുന്നു. ലെനയുടെ വ്യത്യസ്ത കഥാപാത്രമാണിത്. സുകുമാരി , ബിന്ദു പണിക്കർ എന്നിവർ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും ലെനയും അത്തരം കഥാപാത്ര സൃഷ്ടി യോജിക്കും എന്ന് തെളിയിച്ചു.

സിദ്ദിഖ് സ്വഭാവനടനും വില്ലനും നായകനും ഹാസ്യ താരമായും എല്ലാം തിളങ്ങുന്ന നടനാണ്. എന്നാൽ ഈ കഥാപാത്ര അവതരണം മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമാണ്. സുരാജ് വെഞ്ഞാറമൂട് മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ എന്നേ കൂടുകൂട്ടി കഴിഞ്ഞു. ഈ സിനിമയിലും ആ പ്രതിഭ പത്തര മാറ്റാണ്.

സിനിമ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. ഒരു വാക്കുപോലും കൈവിട്ടു പോകരുതെന്ന് തിരക്കഥയെഴുത്തുകാർക്കും സംവിധായകനും നിർബന്ധമുള്ളതു പോലെ തോന്നിപ്പോകും. എന്റെ അളിയൻസ് ടിവി സീരിയലിന് തൂലിക ചലിപ്പിക്കുന്ന ശ്രീകുമാർ അറയ്ക്കൽ ആണ് എന്നാലും ന്റെളിയാ സിനിമയുടെ തിരക്കഥാ കൃത്ത്. മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് ശ്രീകുമാർ അറയ്ക്കൽ. ഒരു നവ എഴുത്തുകാരന്റെ യാതൊരുറപ്പും ഇല്ലാതെ ഒന്നാം കിട എഴുത്തുകാർക്കൊപ്പം ചേർത്തു വയ്ക്കാം ഈ രചയിതാവിനെ.

റാംജിറാവ് സ്പീക്കിംഗ് സിനിമ പോലെ മലയാളത്തിൽ ശുദ്ധഹാസ്യ സിനിമയുടെ തിരിച്ചു വരവ് കൂടിയാവുകയാണ് എന്നാലും ന്റെളിയാ. ദുബായിൽ പൂർണ്ണമായി ചിത്രീകരിച്ച ഈ സിനിമ പ്രവാസികളുടെ ജീവിതം കൂടി കണ്ണിയാവുന്നു. തമാശ കൊണ്ട് പൊതിഞ്ഞ് ഉത്കണ്ഠകളെ സ്വയം നെഞ്ചിലേറ്റുകയാണ് എന്നാലും ന്റെളിയാ തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകനും.

Eng­lish Sum­ma­ry; ennalum ente aliya movie is pure comedy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.