16 April 2024, Tuesday

Related news

October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023
April 28, 2023
April 27, 2023

മലയോര മേഖലയിൽ ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി

Janayugom Webdesk
October 9, 2023 8:47 pm

ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കട്ടപ്പനയിൽ ആരംഭിച്ചു. ആർഡിഎക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ആൻ്റോ ജോസ് പെരേര ‑എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.

വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാ ധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അനഘ മരുതോരയാണ് ( ഭീഷ്മപർവ്വം ഫെയിം) ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു.
രൺജി പണിക്കർ ‚ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ — രാജേഷ് പിന്നാടൻ’ സംഗീതം — കൈലാസ് ഛായാഗ്രഹണം — ലൂക്ക് ജോസ്’
എഡിറ്റിംഗ് — നൗഫൽ അബ്ദുള്ള. കലാസംവിധാനം ‑അരുൺ ജോസ്. മേക്കപ്പ് — പ്രദീപ് ഗോപാലകൃഷ്ണൻ കോസ്റ്റ്യം ‑ഡിസൈൻ അരുൺ മനോഹർ ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്. ക്രിയേറ്റീവ് ഹെഡ് — ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ് — അനിതാ രാജ് കപിൽ ഡിസൈൻ — എസ് തറ്റിക്ക് കുഞ്ഞമ്മ പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ. സി ജെ ഇടുക്കിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം. എല്ലാവിധ ആ കർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനർ. ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തും വിധത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Eng­lish Summary;Shane Nigam’s roman­tic lead film has start­ed in the hilly region
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.