28 December 2025, Sunday

Related news

October 18, 2025
October 7, 2025
October 1, 2025
September 30, 2025
September 29, 2025
September 28, 2025
September 27, 2025
September 27, 2025
September 26, 2025
September 24, 2025

വി ഡി സതീശന്‍റെ വെറും മോശം ഭാഷ : സുകുമാരന്‍നായര്‍

Janayugom Webdesk
തിരുവനന്തപുരം
January 8, 2023 11:56 am

പ്രതിപക്ഷ നേതാവ്‌ വി ഡി സതീനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.പറവൂരിൽ ജയിച്ചുകഴിഞ്ഞപ്പോൾ സമുദായത്തെ തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ജയിക്കാൻ മണിക്കൂറുകളോളം വിളിച്ച്‌ സഹായം അഭ്യർത്ഥിച്ചതായും സുകുമാരൻ നായർ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.വളരെ മോശം ഭാഷയാണ്‌ സതീശന്റേത്‌.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന്‌ പറഞ്ഞ സതീശൻ തെരഞ്ഞെടുപ്പിന്‌ മുൻപ്‌ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ എൻഎസ്‌എസ്‌ അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്‌. ആക്ഷേപിക്കുന്ന വാക്കുകളായിരുന്നു അത്‌. ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല അതെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.കേരളത്തിൽ പ്രതിപക്ഷം ഉണ്ടോ എന്ന്‌ തോന്നിപ്പിക്കുന്ന പ്രവർത്തനമാണ്‌ അദ്ദേഹത്തിന്റേത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുൻപ്‌ രണ്ട്‌ മണിക്കൂറോളം വിളിച്ച്‌ പിന്തുണ തേടി. പിന്നീട്‌ സ്വഭാവം മാറി. 

ചെന്നിത്തലയും സതീശനും ഒരേ തൂവൽപക്ഷികളാണെന്നും സുകുമാരൻ നായർ പറഞ്ഞു.പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുകയാണ്‌. മന്നം ജയന്തി ആഘോഷത്തിലെ തരൂരിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്‌ടപ്പെട്ടില്ല. ഒരു നായര്‍ മറ്റാരു നായരെ അംഗീകരിക്കില്ലെന്ന് മന്നം തന്നെ പറഞ്ഞിട്ടുണ്ട്‌.ലൗ ജിഹാദ് എന്ന ആരോപണം തെറ്റാണെന്നും ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്ന തരത്തിലാണ് അതെന്നും സുകുമാരൻ നായർ പറഞ്ഞു. ലൗ ജിഹാദ്ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളിലുമുള്ളവർ തമ്മിൽ വിവാഹം കഴിക്കാറുണ്ട്. ഇതിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലാകരുത് സുകമാരന്‍നായര്‍ പറഞ്ഞു

Eng­lish Summary:
Just bad lan­guage by VD Satheesan : Suku­maran Nair

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.