21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 6, 2025
March 20, 2025
March 17, 2025
March 1, 2025
February 23, 2025
February 21, 2025
February 5, 2025
February 5, 2025
November 20, 2024
October 17, 2024

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈം ഗികാതിക്രമം; അധ്യാപകന്‍ ഒളിവില്‍

Janayugom Webdesk
മലപ്പുറം
January 8, 2023 2:52 pm

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ പ്രതി ഒളിവില്‍. കുമരനെല്ലൂര്‍ സ്വദേശി സമദ് (40)ചങ്ങരംകുളം പൊലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമദിനെതിരെ ഒമ്പത് കേസുകളാണ് ചങ്ങരകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സ്‌കൂളിലെ അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുത്തത്. വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് പെണ്‍കുട്ടികളാണ്. അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്. ഇയാള്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതിനെ തുടര്‍ന്ന് കുട്ടികള്‍ മറ്റ് അധ്യാപകരോട് പരാതി പറയുകയായിരുന്നു. 

Eng­lish Summary;Lyme abuse against 5th class girls; The teacher is absconding
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.