22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

മൂടല്‍ മ‌‍ഞ്ഞിനെത്തുടര്‍ന്ന് അപകടം: ചെെനയില്‍ 19 മരണം

Janayugom Webdesk
ബെയ്ജിങ്
January 9, 2023 9:27 am

ചെെനയിലെ ജിയാങ്‌ക്ഷി പ്രവിശ്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ റോഡപകടത്തില്‍ 19 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു ശവസംസ്കാര യാത്രാവ്യൂഹത്തിന് നേരെ ട്രക്ക് ഇടിച്ചതാണ് അപകടം ആരംഭിക്കാന്‍ കാരണം. ശവസംസ്കാരയാത്രയില്‍ പങ്കെടുക്കാനെത്തിയവരും അന്തിമോപചാരമര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്ത് നിന്നവരുമാണ് അപകടത്തില്‍ മരിച്ചവരിലേറെയും. 

അപകടത്തിന് ശേഷം പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും വാഹനങ്ങള്‍ ഒ‌ാടിക്കാന്‍ സാധിക്കാത്ത വിധം മഞ്ഞ് വീഴ്ചയാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. കാല്‍ നടയാത്രക്കാര്‍ ട്രാഫിക് സിഗ്നലുകള്‍ പാലിക്കണമെന്നും വാഹനങ്ങള്‍ അമിതവേഗത്തില്‍ ഒ‌ാടിക്കരുതെന്നും നിര്‍ദേശം നല്‍കി.

Eng­lish Summary;Accident due to fog: 19 dead in China
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.