2 May 2024, Thursday

Related news

April 30, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024
April 12, 2024
April 9, 2024

പ്രവാസി ഭാരതീയ ദിവസിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവഗണന ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ മാപ്പ് പറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2023 4:30 pm

പ്രവാസി ഭാരതീയ ദിവസിലേക്ക് ക്ഷണിക്കപ്പെട്ട പല പ്രതിനിധികൾക്കും സ്ഥലപരിമിതി കാരണം ഇൻഡോറിലെ പ്രധാന ഹാളിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ചൗഹാന് മാപ്പ് പറയേണ്ടി വന്നു. 

പതിനേഴാമത് പ്രവാസി ഭാരത് ദിവസ് കൺവൻഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ഘാടന പ്രസംഗത്തിനായിരുന്നു തിരക്ക്.70 രാജ്യങ്ങളിൽ നിന്നായി 3,500 പ്രതിനിധികളെ കൺവെൻഷനിലേക്ക് ക്ഷണിച്ചിരുന്നു, അവരിൽ ഒരു വിഭാഗത്തിന് മാത്രമേ ഹാളിൽ പ്രവേശിക്കാനും പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ഇരിക്കാനും കഴിഞ്ഞുള്ളു. ബാക്കിയുള്ളവരെ ഗേറ്റിൽ തടഞ്ഞു നിർത്തി, പ്രധാനമന്ത്രിയുടെ പ്രസംഗം ടെലിവിഷനിൽ കാണാനും പറഞ്ഞു.

ചില പ്രതിനിധികൾ പ്രതിഷേധം അറിയിച്ചു,പ്രധാനമന്ത്രിയുമായി വേദി പങ്കിടുകയായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന് ക്ഷമാപണം നടത്തേണ്ടി വന്നു. കുറച്ച് സ്ഥലക്കുറവുള്ളതിനാൽ ക്ഷമിക്കണമെന്നു പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുകയാണ്. പരാതികളുടെ പ്രളയമാണ് ഞാൻ യുഎസിൽ നിന്നാണ് വന്നത്. ഞാൻ ഒരു രജിസ്റ്റർ ചെയ്ത ഡെലിഗേറ്റാണ്, പക്ഷേ ഇപ്പോൾ അവർ എന്നെ അകത്തേക്ക് കടത്തിവിടുന്നില്ല, അവർ എന്നോട് സ്ക്രീനിൽ നിന്ന് കാണാൻ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ അവിടെയുണ്ട്. സ്‌ക്രീൻ കാണാൻ നമ്മൾ എന്തിനാണ് ഇവിടെ വരുന്നത്? ഇത് യഥാർത്ഥത്തിൽ അപമാനമാണ്,കാലിഫോർണിയയിൽ നിന്ന് വന്ന ആനന്ദ് പറഞ്ഞു.

നൈജീരിയയിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദേവേഷ് പറയുന്നു, ഞങ്ങൾ അകത്തേക്ക് പോയാൽ തിക്കിലും തിരക്കിലും പെട്ടു പോകുമെന്ന് പോലീസ് പറയുന്നു.നിങ്ങള്‍ ഞങ്ങളുടെ സമയവും ഊർജവും പാഴാക്കി, ഇതിന് വിദേശകാര്യ മന്ത്രാലയംമറുപടി പറയണം. നിങ്ങൾ ക്ഷണിച്ച ആളുകളെ അപമാനിച്ചിരിക്കുകയാണ് യുഎസിൽ നിന്ന് വന്ന ജൂലി ജെയിൻ ഓൺലൈനിൽ പങ്കിട്ട ഒരു വീഡിയോയിൽ പറഞ്ഞു. ഈ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ടിവിയിൽ കാണണമെങ്കിൽ, ഇത്രയും പണം മുടക്കി ഞാൻ എന്തിനാണ് യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. അവര്‍ ചോദിച്ചു

Eng­lish Summary:
Ignor­ing del­e­gates invit­ed to Pravasi Bharatiya Divas; Mad­hya Pradesh Chief Min­is­ter Shiv­raj Singh Chouhan apologized

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.