21 December 2025, Sunday

Related news

December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025
November 11, 2025
November 11, 2025

കുട്ടികളിലെ പ്രീ റൈറ്റിങ് (Pre-writing Skills) സ്കില്‍സ് വളര്‍ത്തിയെടുക്കാം

Janayugom Webdesk
January 17, 2023 11:39 am

എഴുതാന്‍ പഠിക്കുന്നതിനുള്ള കഴിവാണ് Pre-writ­ing Skills എന്ന് പറയുന്നത്. Sen­so­ry motor skills ഇതില്‍ പ്രധാനപ്പെട്ടതാണ്. Sen­so­ry motor skills കുഞ്ഞുങ്ങളെ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാനും എഴുതാനും കളര്‍ ചെയ്യാനും സഹായിക്കുന്നു.

Pre-writ­ing skills‑നെ സഹായിക്കുന്ന ഘടകങ്ങള്‍

കളര്‍ പെന്‍സില്‍, പേപ്പര്‍, ക്രയോണ്‍, പേന തുടങ്ങിയവ ഉപയോഗിച്ച് കുഞ്ഞുങ്ങളെ Pre-writ­ing പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക (കുഞ്ഞുങ്ങളുടെ വലിപ്പത്തിന് അനുസൃതമായി കസേരയും മേശയും തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും).
· ലംബമായ പ്രതലത്തില്‍ (Ver­ti­cal Sur­face) വച്ച് വരയ്ക്കാനും മറ്റു ജോലികള്‍ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ Fine motor skills വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണം: ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നതിന് പ്രോത്സാഹിപ്പിക്കുക, ഫ്രിഡ്ജില്‍ കാന്തിക അക്ഷരങ്ങള്‍ (Mag­net­ic let­ters) ഒട്ടിക്കുക, സ്റ്റിക്കറുകള്‍, കടലാസു കഷണങ്ങള്‍ എന്നിവ ചുമരില്‍ ഒട്ടിക്കുക.

· ആദ്യം തന്നെ കുഞ്ഞുങ്ങളെ അക്ഷരങ്ങള്‍ എഴുതിക്കാന്‍ കൂടുതലായി ശ്രമിക്കരുത്. പകരം മേല്‍ പറഞ്ഞത് പോലെ വരയ്ക്കാനും രൂപങ്ങള്‍ പകര്‍ത്താനും കളര്‍ ചെയ്യാനും ശീലിപ്പിക്കുക.
· ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും പ്രോത്സാഹന സമ്മാനം നല്‍കുക. ഇതവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
· കളറിംഗ് ബുക്കുകള്‍, dot to dot പോലുള്ള ബുക്കുകള്‍ വാങ്ങി നല്‍കുക (പ്രായത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക).
· Fine motor പ്രവര്‍ത്തികള്‍ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്: ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ആക്റ്റിവിറ്റി, കളിമണ്‍ ഉപയോഗിച്ച് കളിക്കുക, ബില്‍ഡിംഗ് ബ്ലോക്‌സ് ഉപയോഗിച്ച് കളിക്കുക.
പെന്‍സിലും പേപ്പറും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
വരയ്ക്കുന്നതിനായി കുുഞ്ഞിുങ്ങളെ പ്രോത്സാഹിപ്പിക്കുക. വരച്ചതിനു ശേഷം ചിത്രത്തെ പറ്റി കുഞ്ഞുങ്ങളോട് തമാശ രൂപേണ കാര്യങ്ങള്‍ പറയുക.

· വലിയ സ്‌കെച്ച് പേന ഉപയോഗിച്ച് വരയ്ക്കുക.
· Dot വരച്ച് നല്‍കിയതിനു ശേഷം അത് യോജിപ്പിച്ച് ചിത്രം പൂര്‍ത്തീകരിക്കാന്‍ പറയുക.
മനുഷ്യ രൂപത്തിന്റെ രൂപരേഖ (Out­line) വരച്ച് നല്‍കുക. ശേഷം കുഞ്ഞുങ്ങളോട് കണ്ണ്, മൂക്ക്, വായ പോലുള്ള ശരീരഭാഗങ്ങള്‍ വരയ്ക്കാന്‍ പറയുക.
· താല്‍പര്യം ഇല്ലാത്ത കുഞ്ഞുങ്ങളോട് ശരീരഭാഗങ്ങളെ പറ്റി വര്‍ണ്ണിച്ച് നല്‍കിയ ശേഷം വരയ്ക്കാന്‍ ആവശ്യപ്പെടുക.
· ലളിതമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്: പാമ്പ്, പൂവ്, വീട്, മല, സൂര്യന്‍ തുടങ്ങിയവ.
· ജന്മദിന കാര്‍ഡുകള്‍ അല്ലെങ്കില്‍ മറ്റു വിശേഷ ദിവസങ്ങളിലെ ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കുക.
· സാധാരണ ലൈനുകളും രൂപങ്ങളും വരയ്ക്ക്ാന്‍ കുഞ്ഞുങ്ങള്‍ക്ക് കാണിച്ച് കൊടുക്കുക. ശേഷം അവരോട് ആവര്‍ത്തിക്കാന്‍ പറയുക. ആദ്യം hor­i­zon­tal and ver­ti­cal ലൈന്‍ ശേഷം വൃത്തം, ചതുരം, ത്രികോണം എന്നിങ്ങനെ.
· ചിത്രങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കുക. ലൈനിന്റെ ഉള്ളില്‍ നിര്‍ത്തി കളര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.

പരിശീലന പ്രവര്‍ത്തനങ്ങള്‍ നല്‍കുക
· ഉദാഹരണത്തിന്: കൈ പേപ്പറില്‍ വച്ച് പകര്‍പ്പെടുക്കുക (Trace).
· Rain­bow Draw­ing — ലൈന്‍ വരച്ച് നല്‍കിയ ശേഷം പല നിറത്തില്‍ കളര്‍ ചെയ്യാന്‍ പറയുക.
· വഴി കാണിച്ച് കൊടുക്കുക: ലളിതമായ വഴികള്‍ വരച്ചു നല്‍കുക. ഉദാ: പട്ടിയെ എല്ലിന്‍ കക്ഷണത്തിനടുത്തെത്തിക്കുക, പശുവിനെ പുല്ലിനടുത്തെത്തിക്കുക, തുടങ്ങിയവ.
· വിരല്‍ ഉപയോഗിച്ച് രൂപങ്ങള്‍ Trace ചെയ്യുക ശേഷം പെന്‍സില്‍ ഉപയോഗിച്ച് ചെയ്യുക.
പൊതുവായ പ്രവര്‍ത്തനങ്ങള്‍ (Gen­er­al Activities)
Sen­so­ry Activities
· മണ്ണില്‍ അല്ലെങ്കില്‍ അരിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധനങ്ങള്‍ കണ്ടെത്തുക.
· Fin­ger painting.
· കളിമണ്‍ ഉപയോഗിച്ചുള്ള കളികള്‍ ഉദാ: ഉരുട്ടുക, രൂപങ്ങള്‍ ഉണ്ടാക്കുക, പിച്ചി എടുക്കുക എന്നിവ (തള്ളവിരളും ചൂണ്ടുവിരളും ഉപയോഗിച്ച് കളിമണ്ണ് ഞെക്കുക).

ഗ്രാസ്പ് ആന്‍ഡ് മാനിപുലേഷന്‍ പ്രവര്‍ത്തനങ്ങള്‍

· ബോര്‍ഡ് ഗേമ്‌സ് കളിക്കുക.

· നൂല്‍ കോര്‍ക്കല്‍.

· പേപ്പര്‍ കീറി ചെറിയ കക്ഷണങ്ങളാക്കുക.

· ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ചിത്രം ഭംഗിയുള്ളതാക്കുക. (തള്ളവിരളിനും ചൂണ്ടുവിരളിനും മദ്ധ്യവിരളിനും ഇടയില്‍ വച്ച് ടിഷ്യൂ പേപ്പര്‍ ചുരുട്ടി ഞെരടുക).

· ഉടുപ്പിന്റെ ബട്ടന്‍ ഇടാനും ഊരാനും പഠിപ്പിക്കുക.

· തള്ള വിരളും ചൂണ്ടുവിരളും ഉപയോഗിച്ച് പേഴ്‌സില്‍ നിന്നും നാണയങ്ങള്‍ ഓരോന്നായി എടുക്കാന്‍ പരിശീലിപ്പിക്കുക.

കണ്ണും കൈയ്യും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍

· ചൂണ്ടു വിരള്‍ ഉപയോഗിച്ച് ഓരോ രൂപം മണ്ണില്‍ വരയ്ക്കുക.

· Incy win­cy spi­der പോലുള്ള ഫിങ്കര്‍ ഗെയ്മുകള്‍ കളിക്കുക.

· ചവണ ഉപയോഗിച്ച് ചെറിയ മുത്തുകളും കളിപ്പാട്ടങ്ങളും എടുക്കുക, അവ ഒരു പെട്ടിയിലേക്ക് മാറ്റുക.

· പസില്‍ ഗെയിം കളിക്കുക.

· ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടുക (ഉദാ: ചപ്പാത്തി പരത്താനും, അരി അളന്ന് എടുക്കാനും ഒക്കെ).

സഹായകരമായ നിര്‍ദ്ദേശങ്ങള്‍

· ഇടതു വശത്തു നിന്നും വലതു വശത്തേയ്ക്ക് എഴുതാന്‍ പ്രോത്സാഹിപ്പിക്കുക.

· ഒരു കൈ ഉപയോഗിച്ച് എഴുതുന്ന പേപ്പര്‍ അല്ലെങ്കില്‍ ബുക്ക് പിടിക്കുവാന്‍ പറയുക.

· ഒരു കുത്ത് വരയ്ക്കുക അവിടെ നിന്നും തുടങ്ങുവാന്‍ നിര്‍ദ്ദേശിക്കുക.

· ഒന്നില്‍ കൂടുതല്‍ വാക്കുകള്‍ എഴുതുകയാണെങ്കില്‍ ഇടയില്‍ അകലമിടാന്‍ പറയുക.

മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും കുഞ്ഞുങ്ങള്‍ക്ക് എഴുതാനുള്ള കഴിവ് വികസിപ്പിക്കാന്‍ സഹായിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.